ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് എന്ന സംഘടനയിലെ മെമ്പർമാരുടെ മക്കൾക്ക് സ്കൂൾ കിറ്റുകൾ ലഭിക്കുന്നതിന് വേണ്ടി സംഘടനാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷ ഫോറം ഈ വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.
കെ.എഫ്.ബി കണ്ണൂർ ജില്ലാ സമ്മേളനം തോട്ടടയിൽ
Created By :
Admin
കെ.എഫ്.ബി കണ്ണൂർ ജില്ലാ സമ്മേളനം തോട്ടടയിൽ
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്
(KFB) 1967 ൽ സ്ഥാപിതമായ ഒരു സന്നദ്ധ സംഘടനയാണ്. കേരളത്തിലെ കാഴ്ച്ച നഷ്ടപ്പെട്ടവർക്കായുള്ള അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കാൻ ഈ ഫെഡറേഷൻ പ്രവർത്തിക്കുന്നു. സംഘടനയുടെ പ്രധാന ലക്ഷ്യം, കാഴ്ച്ച ഇല്ലാത്തവരുടെ വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക അവകാശങ്ങൾ, മറ്റ് സാമൂഹിക വളർച്ചയ്ക്കായി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ്.
കാഴ്ച്ച നഷ്ടപ്പെട്ടവർക്കായി വിവിധ പരിശീലന പരിപാടികൾ, ആധുനിക സാങ്കേതിക വിദ്യ പരിശീലനം, ജോലി സഹായങ്ങൾ, സാമൂഹിക പിന്തുണ എന്നിവ നൽകുന്നു. കൂടാതെ, കാഴ്ച്ച ഇല്ലാത്തവരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും അവരെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
സ്ഥലം : കെ.എഫ്.ബി തോട്ടട കോൺഫറൻസ് ഹാൾ
തീയ്യതി : 02-10-2024 ബുധനാഴ്ച
സമയം : 10:00 AM
പരിപാടി ക്രമം
സ്വാഗതം : ശ്രീ. ടി.എൻ മുരളീധരൻ (കെ.എഫ്.ബി കണ്ണൂർ ജില്ലാ സെക്രട്ടറി)
അദ്ധ്യക്ഷൻ : ശ്രീ. എം.എം സാജിദ് (കെ.എഫ്.ബി കണ്ണൂർ ജില്ലാ പ്രസിഡന്റ്)
ഉത്ഘാടനം: ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി (പുരാവസ്തു, മ്യൂസിയം, രജിസ്ട്രേഷൻ മന്ത്രി)
മുഖ്യപ്രഭാഷണം : ഡോ.സി.ഹബീബ് (കെ.എഫ്.ബി സംസ്ഥാന പ്രസിഡന്റ്)
മുഖ്യാഥിതി : ശ്രീ .നിരൂപ്.എം (റോട്ടറി ക്ലബ് കണ്ണൂർ പ്രസിഡന്റ്)
ആശംസകൾ
ഡോ.എം. കൃഷ്ണൻ (കെ.എഫ്.ബി സംസ്ഥാന വൈസ് പ്രസിഡന്റ്)
ശ്രീ.എം.ജയരാജൻ (കെ.എഫ്.ബി സംസ്ഥാന സെക്രട്ടറി)
ശ്രീമതി.ടി.ചിത്ര (കെ.എഫ്.ബി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്)
ശ്രീ.കെ.കെ സക്രിയ (കണ്ണൂർ താലൂക്ക് സെക്രട്ടറി)
പ്രസന്നമായ സാന്നിധ്യം
ശ്രീ.സി.കെ അബൂബക്കർ (കെ.എഫ്.ബി അഡ്വൈസർ)
ശ്രീ.ബേബി ജോസഫ് (കെ.എഫ്. ബി സംസ്ഥാന കമ്മിറ്റി അംഗം )
ശ്രീ.കെ.വി പ്രേമലത (കെ.എഫ്.ബി സംസ്ഥാന നിർവാഹക കമ്മിറ്റി അംഗം)
ശ്രീ.അബ്ദുല കെ.പി (കെ.എഫ്. ബി ജില്ലാ ജോയിന്റ് സെക്രട്ടറി)
ശ്രീമതി.ഫാത്തിമ കെ.ടി (കെ.എഫ്.ബി ജില്ലാ ജോയിന്റ് സെക്രട്ടറി)
നന്ദി
ശ്രീ. പ്രശാന്ത്. ടി (കെ. എഫ്.ബി ജില്ലാ വൈസ് പ്രസിഡന്റ്)
ഏവരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു
എന്ന്
കെ.എഫ്.ബി കണ്ണൂർ ജില്ലാ പ്രസിഡന്റ്/സെക്രട്ടറി
വേൾഡ് വൈറ്റ് കെയിൻ ഡേ ഒക്ടോബർ 15 ചൊവ്വാഴ്ച ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സമാപ്പിച്ചു.
Created By :
Admin
വേൾഡ് വൈറ്റ് കെയിൻ ഡേ ഒക്ടോബർ 15 ചൊവ്വാഴ്ച ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സമാപ്പിച്ചു.
കേരള ഫെഡറേഷൻ ഓഫ് ദി blind ന്റെ ഈ വർഷത്തെ ലോക വെള്ള വടി ദിനം ഒക്ടോബർ 15 ചൊവ്വാഴ്ച ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ച് 60ഓളം കാഴ്ച്ച ഇല്ലാത്ത പ്രതിനിധികൾ പങ്കെടുത്തു കൊണ്ട് രാവിലെ ഉച്ചക്ക് വൈകുന്നേരം എന്നിങ്ങനെ സെമിനാർ, പൊതുസമ്മേളനം, മെഡിക്കൽ ക്യാമ്പ്, വൈറ്റ് കെയിൻ സന്ദേശം,വൈറ്റ് കെയിൻ റാലി തുടങ്ങിയ പരിപാടികളോടെ നടത്തുകയുണ്ടായി. ശ്രീ. ബേബി ജോസഫ് ( കെ. എഫ്. ബി സംസ്ഥാന നിർവാഹകസമിതി അംഗം ) ന്റെ അദ്യക്ഷതയിൽ രാവിലെ നടന്ന ഉത്ഘാടന പരിപാടിയിൽ ശ്രീമതി. ചിത്ര. ടി (കെ. എഫ്. ബി ജില്ലാ വൈസ് പ്രസിഡന്റ് ) സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക് ജില്ലാ സെക്രട്ടറി ശ്രീ. അബ്ദുള്ള ജബ്ബാർ. സി. കെ, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് അഡ്മിനിസ്റ്റാറ്റർ ശ്രീ. നജീബ്, ശ്രീ. കെ. വി കൃഷ്ണൻ (കെ. എഫ്. ബി ജില്ലാ നിർവാഹക സമിതി അംഗം ), ശ്രീമതി. എ. സുനിതകുമാരി ( കെ. എഫ്. ബി തളിപ്പറമ്പ താലൂക്ക് പ്രസിഡന്റ് ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശ്രീ. വിജയൻ. കെ (കെ. എഫ്. ബി പയ്യന്നൂർ താലൂക്ക് പ്രസിഡന്റ് ) നന്ദി രേഖപ്പെടുത്തി.
തുടർന്ന് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ കാഴ്ച്ച ഇല്ലാത്ത 60ഓളം പേര് പങ്കെടുത്തു. സൗജന്യ ചികിത്സക്കുള്ള ഹെൽത്ത് കാർഡ് നൽകാമെന്ന് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഉറപ്പു നൽകി.കുമാരി. പ്രേമലേത(കെ. എഫ്. ബി സംസ്ഥാന നിർവാഹക സമിതി അംഗം )യുടെ നേതൃത്വത്തിൽ " കാഴ്ച്ചയില്ലാത്തവരുടെ ഇടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻറ്സ്ന്റെ വിനിയോഗം " എന്ന വിഷയത്തിൽ ശ്രീ.കെ സുധീഷ് (ജില്ലാ നിർവാഹക സമിതി അംഗം )ക്ലാസ്സ് എടുത്തു. ക്ലാസ്സിന് ശ്രീമതി. ധന്യ. സി (കെ. എഫ്. ബി കണ്ണൂർ താലൂക്ക് പ്രസിഡന്റ് ) സ്വാഗതം പറഞ്ഞു. ശ്രീ. രാമനാഥൻ കെ. പി ( കെ. എഫ്. ബി ജില്ലാ നിർവാഹക സമിതി അംഗം ), ശ്രീ. രാജീവൻ. വി. വി ( തലശ്ശേരി താലൂക്ക് സെക്രട്ടറി ) എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ശ്രീ. പ്രശാന്ത്. ടി ( ജില്ലാ വൈസ് പ്രസിഡന്റ് ) നന്ദി അറിയിച്ചു.
ഉച്ചഭക്ഷണത്തിനു ശേഷം നടന്ന പൊതുസമ്മേളനം ശ്രീ. ഇ. ടി ജയകൃഷ്ണൻ (ലയൺസ് ക്ലബ് അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി )ന്റെ ആദ്യക്ഷതയിൽ നടന്നു. സ്വാഗതം കെ. എഫ്. ബി കണ്ണൂർ ജില്ലാ പ്രസിഡന്റ് . ശ്രീ. എം. എം സാജിദ്.
രാവിലെയും വൈകുന്നേരവും നടന്ന പരിപാടി കോഓപ്പറേഷൻ മേയർ ശ്രീ. മുസ്ലിഫ് മഠത്തിൽ ഉത്ഘാടനം ചെയ്യിതു.
ലയൺസ് ക്ലബ്ബിന്റെ സെക്കന്റ് വൈസ് ഗവർണർ ശ്രീ. ടൈറ്റാസ് തോമസ് മുഖ്യഥിതി ആയി.ശ്രീ. കെ. വി വിനോദ് കുമാർ (ജിഎസ്ടി കോർഡിനേറ്റർ ), അഡ്വാ. വിനോദ് ഭട്ടത്തിരിപ്പാട് (ലയൺസ് കണ്ണൂർ ഡിസ്ട്രിക്ട് സെക്രട്ടറി ) എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ശ്രീ. അബ്ദുള്ള കെ. പി )കെ എഫ്. ബി ജില്ലാ ജോയിന്റ് സെക്രട്ടറി ) നന്ദി അറിയിച്ചു.
വൈകുന്നേരം നടന്ന വൈറ്റ് കെയിൻ റാലി ഫ്ലാഗ് ഓഫ് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ശ്രീ. കെ. വി രാമചന്ദ്രൻ നിർവഹിച്ചു. തുടർന്ന് കണ്ണൂർ നഗരത്തിലൂടെ വൈറ്റ് കെയിൻ മാർച്ചു നടന്നു. മാർച്ചിൽ കാഴ്ച്ച ഇല്ലാത്തവരും, കാഴ്ച്ച ഇല്ലാത്തവരെ സഹായിക്കുന്നതിനു വേണ്ടി റാലിയിൽ ഉടനീളം അഴിക്കോട് ഹൈസെക്കന്ററി സ്കൂളിലെ രശ്മിടീച്ചറുടെ നേതൃത്വത്തിലുള്ള എൻ. സി. സി വിദ്യാർത്ഥിക്കളും ലയൺസ് ക്ലബ് അംഗങ്ങൾ എന്നിവരും പങ്കാളികളായി
ചേറ്റൂർ ഉണ്ണികൃഷ്ണൻ മാർ അനുസ്മരണം ഒക്ടോബർ 20
Created By :
Admin
ചേറ്റൂർ ഉണ്ണികൃഷ്ണൻ മാർ അനുസ്മരണം ഒക്ടോബർ 20
കാനായി വായനശാലയിൽ
മാന്യരേ ,
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സ്ഥാപകനേതാവും മുൻ പ്രസിഡന്റും ദീർഘകാലം കാസർഗോഡ് ബ്ലൈൻഡ് സ്കൂൾ അധ്യാപകനുമായ ശ്രീ.ചേറ്റൂർ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ ഒന്നാം ഓർമ്മദിനം കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് കണ്ണൂർ ജില്ലാ യൂണിറ്റിന്റെയും ,കാസർഗോഡ് ബ്ലൈൻഡ് സ്കൂൾ അലുമിനി അസോസിയേഷന്റെയും കാനായി വായനശാല കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കാനായി വായനശാലയിൽ വെച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു .ചടങ്ങിലേക്ക് ഉണ്ണികൃഷ്ണൻ മാസ്റ്ററെ സ്നേഹിക്കുന്ന മുഴുവൻ ആളുകളെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു .
എന്ന്
സെക്രട്ടറി കെ.എഫ്.ബി കണ്ണൂർ ജില്ലാ,
സെക്രട്ടറി ബ്ലൈൻഡ് സ്കൂൾ അലുമിനി അസോസിയേഷൻ ,
പ്രസിഡന്റ് കാനായി വായനശാല കമ്മിറ്റി
9.30 രാവിലെ
രെജിസ്ട്രേഷൻ
10.00 രാവിലെ
ഉത്ഘാടനം സമ്മേളനം
സ്വാഗതം : ശ്രീ. ടി.എൻ മുരളീധരൻ(കെ.എഫ്.ബി ജില്ലാ സെക്രട്ടറി)
അധ്യക്ഷൻ : ശ്രീ. മധു മാസ്റ്റർ (പ്രസിഡന്റ്,കാനായി വായനശാല)
ഉത്ഘാടനം : ശ്രീ. സി.കെ അബൂബക്കർ (കെ.എഫ്.ബി അഡ്വൈസർ)
അനുസ്മരണ പ്രഭാഷണം : സത്യശീലൻ.കെ (കെ.എഫ്.ബി മുൻ സെക്രട്ടറി)